KERALA TECH

വിദ്യാസമുന്നതി സ്കോളർഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു🎓

Vidhyasamunnathi scholarship 2025 വിദ്യാസമുന്നതി സ്കോളർഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു🎓

Moderator Kstudents
Oct 09, 2025
1 min read
1954 views
വിദ്യാസമുന്നതി സ്കോളർഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു🎓

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നാക്കാ വിഭാഗം വിദ്യാർത്ഥികൾക്കായി കേരള മുന്നാക്ക ക്ഷേമ കോർപറേഷൻ നൽകുന്നതാണ് വിദ്യ സമുന്നതി സ്കോളർഷിപ്പ്.

യോഗ്യത

 അപേക്ഷകർ കേരളത്തിലെ സംവരണേതര വിഭാഗങ്ങളിൽ പെട്ടവർ ആയിരിക്കണം. (OBC, SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.)

* അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

* ഓരോ വർഷവും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

 

മറ്റു യോഗ്യതകൾ

1. ഹൈസ്കൂൾ സ്കോളർഷിപ്പ്

* സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവർ ആയിരിക്കണം.

* മുൻ വാർഷിക പരീക്ഷയിൽ 70% മാർക്ക് നേടിയിരിക്കണം.

2. ഹയർസെക്കണ്ടറി സ്കോളർഷിപ്പ്

* സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവർ ആയിരിക്കണം.

* SSLC / തത്തുല്യ പരീക്ഷയിൽ 70% മാർക്ക് / B+ ഗ്രേഡ് നേടിയിരിക്കണം.

3. ബിരുദ തലം സ്കോളർഷിപ്പ്

* കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അഖിലേന്ത്യ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷ വഴി കേരളത്തിന് പുറത്ത് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

* ഹയർ സെക്കണ്ടറി/തത്തുല്യ തലത്തിൽ 70% മാർക്ക് /തത്തുല്യ ഗ്രേഡ് നേടിയിരിക്കണം.

4. ബിരുദാനന്തര ബിരുദ തലം സ്കോളർഷിപ്പ്

* കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അഖിലേന്ത്യ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷ വഴി കേരളത്തിന് പുറത്ത് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

* സയൻസ് വിഭാഗം വിദ്യാർത്ഥികൾ ഡിഗ്രി തലത്തിൽ 60% മാർക്കും മറ്റു വിഭാഗം വിദ്യാർത്ഥികൾ 55% മാർക്കും എങ്കിലും നേടിയിരിക്കണം.

5. CA, CMA, CS സ്കോളർഷിപ്പ്.

* ഇന്റർമീഡിയേറ്റ്/എക്സിക്യൂട്ടീവ് തലം പൂർത്തിയാക്കിയവർ ക്ക് അപേക്ഷിക്കാം.

* പരമാവധി 2 തവണ ലഭിക്കാം.

6. ദേശീയ സ്ഥാപനങ്ങൾ

* വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് നൽകുന്ന സാക്ഷ്യപാത്രം, ഫീ റെസിപ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ട്യൂഷൻ ഫീ, കോഴ്സ് ഫീ,ഹോസ്റ്റൽ ഫീ (മെസ്സ് ഒഴികെ) പരമാവധി 50,000 രൂപ വരെ റീ ഇമ്പ്ഴ്സ് ചെയ്യും.

7. ഡിപ്ലോമ തലം സ്കോളർഷിപ്പ്

* കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അഖിലേന്ത്യ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷ വഴി കേരളത്തിന് പുറത്ത് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

* SSLC / തത്തുല്യ പരീക്ഷയിൽ 60% മാർക്ക് നേടിയിരിക്കണം.

8. PhD തലം സ്കോളർഷിപ്പ്.

* കേരളത്തിലെ സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾക്കും അഖിലേന്ത്യ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷ വഴി കേരളത്തിന് പുറത്ത് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

* PG തലത്തിൽ 55% മാർക്ക് എങ്കിലും നേടിയിരിക്കണം.

 

💰സ്കോളർഷിപ്പ് തുക

* High School: 2,500/-

* Higher Secondary:4,000/-

* Degre (Professional):8,000/-

* Degree ( Non-Professional):6,000/-

* PG (Professional):16,000/-

* PG (Non-Professional):10,000/-

* CA /CMA/CS: 10,000/-

* Diploma/ Certificate Courses: 6,000/-

* Ph.D: 25,000/-

* National Institutions: upto 50,000/-

 

📅അപേക്ഷിക്കാനുള്ള അവസാന തിയതി : 4 നവംബർ 2025

 

🔗 അപേക്ഷ വെബ്സൈറ്റ്: https://www.schemes.kswcfc.org/

 

🗃️അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ എന്തെല്ലാം?

* ജാതി തെളിയിക്കുന്ന രേഖ.

* കുടുംബ വരുമാന സർട്ടിഫിക്കറ്റ്

* മാർക്ക്‌ ലിസ്റ്റ്.

* പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്. (മാതൃക https://www.schemes.kswcfc.org/instcertificates)

* ബാങ്ക് പാസ്ബുക്ക് പകർപ്പ്.

* റേഷൻ കാർഡ് പകർപ്പ്.

* SSLC സർട്ടിഫിക്കറ്റ് പകർപ്പ്.

* Enrolment സർട്ടിഫിക്കറ്റ് (CA, CMA, CS സ്കോളർഷിപ്പ്)

* Guide സർട്ടിഫിക്കറ്റ് (PhD സ്കോളർഷിപ്പ്)

അപേക്ഷിക്കേണ്ടത് എങ്ങനെ?

* അപേക്ഷകർ ഒറ്റ തവണ മാത്രം നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.

* രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന user name & password ഉപയോഗിച്ച് login ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

* ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം സ്ഥാപനത്തിൽ പ്രിന്റ് ഔട്ട്‌ സമർപ്പിക്കേണ്ടതില്ല.